ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?; സില്‍വര്‍ ലൈന്‍ സര്‍വെയ്ക്ക് എതിരെ ഹൈക്കോടതി

ഏതെങ്കിലും തരത്തിലും നിയമപരമായി സര്‍വെ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്‍പ് ശരിയായ സര്‍വെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വെയുടെ ആവശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

നിയമപരമല്ലാത്ത സര്‍വെ നടപടികള്‍ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. സര്‍വെയുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്ത് എത്തിയത്. ഏതെങ്കിലും തരത്തിലും നിയമപരമായി സര്‍വെ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?. എന്നാല്‍ നിയമപരമല്ലാത്ത സര്‍വെ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഡിപിആറിന് മുന്‍പെ സര്‍വെ നടത്തിയെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയിരുന്നു. അത് ഡിവിഷന്റ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT