പ്രതീകാത്മക ചിത്രം 
Kerala

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

കോടതി ഉത്തരവ് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.  

ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ്. കോടതി ഉത്തരവ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റുകള്‍ ഉള്ള സ്വകാര്യ ബസുകള്‍ക്ക് തല്‍ക്കാലം തുടരാമെന്നും കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു

പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്‌സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം