Guruvayur temple ഫയല്‍
Kerala

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി.

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം.

സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ​ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക പരി​ഗണന നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

The High Court has asked the government to consider increasing the darshan hours at the guruvayur temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിഇഐആര്‍: സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി, 46,357 ഫോണുകള്‍ കണ്ടെത്തി

കുംഭമാസത്തിൽ കിഴങ്ങുകൾ നടുന്നത് എന്തുകൊണ്ട്? - ജ്യോതിഷം പറയുന്നത് ഇങ്ങനെ

ഒരുലക്ഷം കൈക്കൂലി വാങ്ങി, എഡിഎമ്മിന് 7വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും; വിധി കേട്ട് കോടതി മുറിയില്‍ പ്രതി കുഴഞ്ഞുവീണു

ഇതാണ് കേരളം; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന്; പുനഃപ്രതിഷ്ഠാ മഹോത്സവത്തില്‍ അറബന മുട്ട്

SCROLL FOR NEXT