പി അനുപമ, പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍  ഫയല്‍
Kerala

ബംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ അനുപമയ്ക്ക് ജാമ്യം

സംഭവത്തിന്റെ ആസൂത്രക അനുപമയാണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

സംഭവത്തിന്റെ ആസൂത്രക അനുപമയാണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനാവശ്യത്തിന് വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്,

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒടുവിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ ഒന്നിന് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം ആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ പിടിയിലാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT