Kerala High Court ഫയൽ
Kerala

'മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കം'; മിഷന്‍ ചക്കക്കൊമ്പനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുളള മിഷന്‍ ചക്കക്കൊമ്പനെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും കോടതി വിമര്‍ശിച്ചു. ചങ്ങനാശേരി സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള ഹര്‍ജിക്കാരന്റെ നീക്കമാണിതെന്നും കോടതി വിമര്‍ശിച്ചു.

സംഘടനയുടെ പേരിലല്ലാതെ വ്യക്തിപരമായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംഘടനയുടെ സ്വഭാവത്തെക്കുറിച്ചോ അത് രജിസ്റ്റര്‍ ചെയ്തതാണോ എന്നതിനെക്കുറിച്ചോ വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ താമസിക്കുന്നത് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണെന്നും എന്നാല്‍ ആനയുള്ളത് ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണെന്നും കോടതി നിരീക്ഷിച്ചു. യഥാര്‍ത്ഥ പൊതുജന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പൊതുതാല്‍പര്യ ഹര്‍ജി സംവിധാനം രൂപീകരിച്ചിട്ടുള്ളതെന്നും, നിഗൂഢ താല്‍പര്യങ്ങളോടെയുള്ള ഹര്‍ജികളിലൂടെ അത് ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ധരിപ്പിക്കുകയാണ് ലക്ഷ്യം. ആനയെ നിരീക്ഷിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ആനയെ സ്ഥലം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുന്നില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ കോടതിയെ അറിയിച്ചിരുന്നു. പ്രശസ്തി നേടുന്നതിനുള്ള ഹര്‍ജികള്‍ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന സമയങ്ങളിലും വന്നിരുന്നു. ഇതിന്റെ പേരില്‍ പണപ്പിരിവ് വരെ നടത്തിയിരുന്നു. ചക്കക്കൊമ്പനെ കൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കൂടി ഹര്‍ജിക്കാര്‍ മനസിലാക്കണമെന്നും കോടതി പറഞ്ഞു.

'A move to gain media attention'; High Court dismisses petition against 'Mission Chakkakkomban'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസിൽ 'സതീശൻ ഗ്രൂപ്പ്' രൂപപ്പെടുന്നു; അകലം പാലിച്ച് മുഖ്യമന്ത്രി, എ ഗ്രൂപ്പിനെയും കെസി പക്ഷത്തെയും പ്രതിരോധിക്കാൻ നീക്കം

ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ അഭിനയം നിർത്തും; കുടുംബജീവിതം പ്രധാനമെന്ന് സ്വാസിക

മയക്കി പിടികൂടി കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി അനൂപ്

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അപ്പാനി ശരത്; 'റൂബി' ക്രിസ്മസിനെത്തും

പെരമ്പൂർ വിജയത്തിനെതിരായ കേസിൽ വിചാരണ നേരിടണം; മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി