ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അപ്പാനി ശരത്; 'റൂബി' ക്രിസ്മസിനെത്തും

സുജന്‍ ആരോമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Ruby
Rubyspecial arrangement
Edited By:
Updated on: 
1 min read

അപ്പാനി ശരത് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'റൂബി'. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന 'റൂബി'യിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഒരു കഥാപാത്രമായാണ് താനെത്തുന്നതെന്ന് അപ്പാനി ശരത് പറഞ്ഞു. 'അനന്തൻകാട്' എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത് മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് 'റൂബി'.

സുജന്‍ ആരോമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. സസ്പെന്‍സും ദുരൂഹതയും നിറഞ്ഞ പ്രേക്ഷകരെ ഏറെ വിസമയിപ്പിക്കുന്ന ചിത്രമാണ് 'റൂബി'യെന്നും അപ്പാനി ശരത് കൂട്ടിച്ചേർത്തു. ജാഫർ ഇടുക്കി, സുധി കോപ്പ, അദിതി രവി, ദേവനന്ദ, ധ്രുവൻ, പ്രമോദ് വെളിയനാട്,

വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർജെ അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഷാജു എസ്, ഫവാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, ഗാനരചന, സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നതും സുജൻ ആരോമലാണ്. കാമറ - റെജിൻ സാന്റോ.

Ruby
'സിന്ദൂരം തൊടുന്നതും താലിയിടുന്നതും എന്റെ ഇഷ്ടം, താലിയി‌ടുന്നവരെ മോശക്കാരികളെന്ന് പറയുന്നു'; കുലസ്ത്രീ വിളിക്ക് താൻ അർഹയല്ലെന്ന് സ്വാസിക
Ruby
'യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് കണ്ടിട്ടുണ്ട്, തള്ളി മഴ പെയ്യിക്കുന്നത് ഇതാദ്യായിട്ടാ..'; മല്ലിക സുകുമാരന് ട്രോള്‍ മഴ
Ruby
'പടക്കളം സന്ദീപ് എന്ന വിളി സ്‌നേഹമായിട്ടാണ് കാണുന്നത്'; കളിയാക്കലുകള്‍ക്ക് മറുപടിയുമായി സന്ദീപ് പ്രദീപ്
Summary

Appani Sarath starrer Ruby movie release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER