'പടക്കളം സന്ദീപ് എന്ന വിളി സ്‌നേഹമായിട്ടാണ് കാണുന്നത്'; കളിയാക്കലുകള്‍ക്ക് മറുപടിയുമായി സന്ദീപ് പ്രദീപ്

എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ സിനിമയാണ് പടക്കളം
Sandeep Pradeep
Sandeep Pradeep
Updated on: 
1 min read

മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് സന്ദീപ് പ്രദീപ്. മലയാള സിനിമയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം. ഫാലിമിയിലൂടെയാണ് സന്ദീപ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആലപ്പുഴ ജിംഖാനയിലും കയ്യടി ശേഷം. അതിന് ശേഷം വന്ന പടക്കളം, എക്കോ സിനിമകളിലൂടെ തന്നിലെ നായകനെ അടയാളപ്പെടുത്താന്‍ സന്ദീപിന് സാധിച്ചു. എക്കോയിലൂടെ അഭിനേതാവെന്ന നിലയില്‍ കയ്യടി നേടിയപ്പോള്‍ സന്ദീപിലെ സ്റ്റാര്‍ മെറ്റീരിയിലിനെ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു പടക്കളം.

പടക്കളത്തിലൂടെ സന്ദീപിലെ നായകന്‍ കയ്യടി നേടി. ഇതോടെ സന്ദീപിന്റെ പേര് തന്നെ പടക്കളം സന്ദീപ് എന്നായിമാറി. തുടക്കത്തില്‍ ഇതൊരു അടയാളമായിരുന്നുവെങ്കില്‍, പിന്നീട് സോഷ്യല്‍ മീഡിയ പടക്കളം സന്ദീപ് എന്ന പരിഹാസ ചുവയോടെയാണ് വിളിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളോട് പ്രതികരിക്കുകയാണ് മാത്യുഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ്. ആ വാക്കുകളിലേക്ക്:

''അങ്ങനെ വിളിക്കുന്നത് സ്‌നേഹം ആയിട്ടാണ് ഞാന്‍ കരുതുന്നത്. എല്ലാ സിനിമകളും ബ്രേക്ക് ത്രൂ തരണമെന്നില്ല. ഒരു പര്‍ട്ടിക്കുലര്‍ സിനിമയായിരിക്കും ആ ബ്രേക്ക് ത്രൂ തരുന്നത്. എന്റെ കരിയര്‍ ഗ്രാഫ് ഒന്നുയര്‍ത്തി തന്ന സിനിമയായിട്ടാണ് ഞാന്‍ അതിനെ എടുക്കുന്നത്. അത്രയും റീച്ചായെന്ന് തോന്നി. പടക്കളം ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ ചേട്ടനോട് ചോദിച്ചു, ചേട്ടാ നമ്മുടെ പടം അധികം ആര്‍ക്കും അറിയില്ല. നമ്മളൊക്കെ അഭിനയിച്ചതു കൊണ്ടാകും. സുരാജേട്ടനേയും ഷറഫുക്കയേയും മാത്രമേ അറിയൂ. നമ്മളെല്ലാം പുതിയ പിള്ളേരാണല്ലോ. കണ്ടോ, സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ അടിപൊളിയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

പടം ഇറങ്ങി ആദ്യത്തെ മൂന്നാല് ദിവസം വലിയ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫസ്റ്റ് വീക്കെന്‍ഡോടെയാണ് പിക്കപ്പ് ചെയ്ത് തുടങ്ങുന്നത്. തിയേറ്ററീന്ന് കൊമേഷ്യലി ഓക്കെയായിട്ടാണ് പോയത്. അത് കഴിഞ്ഞ് ഒടിടിയിലെത്തിയപ്പോഴാണ് ഈയ്യൊരു ബൂം സംഭവിച്ചത്. ആര്‍ക്കും ഈ സിനിമ അറിയില്ല എന്നിടത്തു നിന്നും ഇന്ന് കേരളത്തിലെ എല്ലാവര്‍ക്കും അത് അറിയുന്നുണ്ടെങ്കില്‍, അതാണ് ഞാന്‍ അതില്‍ നിന്നും എടുക്കുന്ന വിജയം എന്ന പോയന്റ്.

ഫാലിമി ഇറങ്ങിയ ശേഷം എനിക്ക് ശേഷം വന്നിരുന്ന കഥാപാത്രങ്ങള്‍ അനിയന്‍,മകന്‍, അമ്മാവന്റെ മകന്‍ ഒക്കെയായിരുന്നു. പടക്കളം കഴിഞ്ഞപ്പോഴാണ് ലീഡ് സ്‌പേസിലേക്കും ആക്ഷനും മാസും പോലുള്ള ജോണറുകളുമൊക്കെ വരാന്‍ തുടങ്ങിയത്. നായകനിലേക്കുള്ള മാറ്റം കൊണ്ടുവരുന്ന ഷെയ്ഡ്‌സ് ആണ് ഇതെല്ലാം. അത് കൊണ്ടു തന്ന സിനിമയാണ് പടക്കളം. ഫാലിമി കഴിഞ്ഞപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ അനിയന്‍ ഇമേജായിരുന്നു. അതില്‍ നിന്നുമാണ് ഈ ട്രാന്‍സിഷന്‍ വരുന്നത്. അതിനാല്‍ എന്തുകൊണ്ടും വിന്‍-വിന്‍ ആണ് ആ സിനിമ''.

Sandeep Pradeep
'ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ? സിനിമ പരാജയപ്പെട്ടാൽ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്'
Sandeep Pradeep
'വിജയ്‌യെ നടനെന്ന നിലയിൽ മാത്രമേ അറിയൂ; രാഷ്ട്രീയം നിരീക്ഷിച്ച് പറയലല്ല എന്റെ ജോലി, എനിക്ക് വേറെ പണിയുണ്ട്'
Sandeep Pradeep
'രാമായണ' വിജയത്തിന് പിന്നാലെ അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീറും
Summary

Sandeep Pradeep on being called Padakkalam Sandeep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sandeep Pradeep
Sandeep Pradeep
Naslen, Raja Karuppaswamy, Sandeep Pradeep
Sandeep Reddy Vanga, Animal
X

FOLLOW US

ON GOOGLE DISCOVER