'രാമായണ' വിജയത്തിന് പിന്നാലെ അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീറും

നിതേഷ് തിവാരി ഷാൾ അണിയിച്ച് ആദരിച്ചു.
Ramayana
Ramayanaഎക്സ്
Edited By:
Updated on: 
1 min read

'രാമായണ' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചു. നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, താരങ്ങളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരാണ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. നമിത് മൽഹോത്ര അമിത് ഷായ്ക്ക് പൂച്ചെണ്ട് കൈമാറി.

നിതേഷ് തിവാരി ഷാൾ അണിയിച്ച് ആദരിച്ചു. 'വേൾഡ് ഓഫ് രാമായണ'യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 'രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള തിയറ്ററുകളിലും ചിത്രത്തിന് വലിയ സ്‌നേഹം ലഭിച്ചുകൊണ്ടിരിക്കെ, ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ സാധിച്ചതിൽ 'രാമായണ' ടീം അഭിമാനിക്കുന്നു,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തെയും അണിയറ പ്രവർത്തകരെയും ആഭ്യന്തരമന്ത്രിയും പ്രശംസിച്ചു. കൂടിക്കാഴ്ചയിൽ പിങ്ക് സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുള്ള സായ് പല്ലവിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. നേർത്ത പച്ച ബോർഡറുള്ള ഫ്‌ളെമിംഗോ പിങ്ക് സാരിയാണ് താരം ധരിച്ചിരുന്നത്. സ്വർണവളകൾ, ടെമ്പിൾ ജ്വല്ലറി ശൈലിയിലുള്ള മാല, കമ്മലുകൾ എന്നിവയും അണിഞ്ഞിരുന്നു.

ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ ബന്ദ്ഗലയും പാന്റ്‌സും ബ്രൗൺ ഷൂസും ധരിച്ചാണ് എത്തിയത്. ചുവന്ന പോക്കറ്റ് സ്‌ക്വയറും കണ്ണടയും വാച്ചും താരം ധരിച്ചിരുന്നു. നവംബർ അഞ്ചിന് റിലീസ് ചെയ്ത 'രാമായണ: പാർട്ട് വൺ' ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്.

Ramayana
'ആ സിനിമയുടെ ഷൂട്ട് തീർത്ത് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്നായി; വിഷമം കൊണ്ട് ഞാൻ കരഞ്ഞു'
Ramayana
അദ്ദേഹത്തിന്റെ ഷോയിലൂടെയാണ് വന്നത്, എന്നിട്ടും ആ സിനിമയില്‍ എനിക്ക് പറ്റുന്ന റോളില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു: സ്വാസിക
Ramayana
'നമ്മളെ ചിരിപ്പിക്കുന്ന ധ്യാനിന്റെ ഇപ്പോഴത്തെ അവസ്ഥ'; 'കരളലിയിപ്പിക്കുന്ന' വിഡിയോയുമായി പേജുകള്‍; വകതിരിവ് വേണമെന്ന് ആരാധകര്‍
Summary

Amit Shah meets Ramayana movie team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER