അദ്ദേഹത്തിന്റെ ഷോയിലൂടെയാണ് വന്നത്, എന്നിട്ടും ആ സിനിമയില്‍ എനിക്ക് പറ്റുന്ന റോളില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു: സ്വാസിക

രമ്യയും റിമയും ചെയ്ത കഥാപാത്രം എനിക്ക് ചെയ്യാവുന്നതേയുള്ളൂ.
Lal Jose, Swasika
Lal Jose, Swasika
Updated on: 
1 min read

മലയാളത്തില്‍ അവസരങ്ങള്‍ കുറവാണെങ്കിലും തമിഴിലും തെലുങ്കിലും കയ്യടി നേടുകയാണ് സ്വാസിക. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ആകാശംലോ ഒക താരയിലും സ്വാസിക കയ്യടി നേടുന്നുണ്ട്. മലയാള സിനിമയില്‍ നിന്നും തന്നെ തേടി അവസരം വന്നിട്ട് രണ്ട് വര്‍ഷമായെന്ന് കഴിഞ്ഞ ദിവസം സ്വാസിക പറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ അവസരം ചോദിക്കുമ്പോഴുള്ള സംവിധായയകരുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

''പരിചയമുള്ള സംവിധായകരോട് ചോദിക്കുമ്പോള്‍ സ്വാസികയ്ക്ക് പറ്റിയ കഥാപാത്രമില്ലെന്ന് പറയും. അങ്ങനെ പറയുന്നത് എന്തിനാണ്, ഇപ്പോള്‍ നിങ്ങള്‍ ചെയ്ത സിനിമയിലെ കഥാപാത്രങ്ങളൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുന്നത് തന്നെയാണെന്ന് ഞാന്‍ പറയും. വെറുതെ ഒഴിവു പറയുന്നതാണെന്ന് അവരോട് ഞാന്‍ തുറന്നു പറയാറുണ്ട്. അത് ഒഴിവാക്കാനുള്ള ഒരു രീതിയാണ്. സ്വാസികയെ വിളിക്കുമ്പോള്‍ എന്തെങ്കിലും ഭയങ്കരമായത് തരണ്ടേ എന്ന് പറയും. ഭയങ്കരം തരണ്ട, നല്ലത് തന്നാല്‍ മതിയെന്ന് ഞാന്‍ പറയും'' സ്വാസിക പറയുന്നു.

''പണ്ട് ലാല്‍ ജോസ് സാറിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ ഒരു കഥാപാത്രത്തിനായി എന്നെ വിളിക്കുകയും ഞാനത് ചെയ്യുകയും ചെയ്തു. പക്ഷെ ആ സിനിമ തുടങ്ങിയ സമയത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ അതില്‍ മൂന്ന് പേരുണ്ടായിരുന്നു. റിമ, രമ്യ നമ്പീശന്‍, സംവൃത സുനില്‍. ഏതെങ്കിലും കഥാപാത്രം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതില്‍ സ്വാസികയ്ക്ക് ചെയ്യാന്‍ പറ്റുന്നതൊന്നും ഇല്ല എന്ന് പറഞ്ഞു'' എ്ന്നും താരം പറയുന്നു.

''അന്ന് എനിക്ക് അതൊരു ഇതായി തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ പിന്നീട് ആലോചിച്ചപ്പോള്‍ രമ്യ ചെയ്ത ഡോക്ടറുടെ കഥാപാത്രം എനിക്ക് ചെയ്യാവുന്നതേയുള്ളൂ. എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രമൊന്നുമില്ല. റിമ ചെയ്ത കഥാപാത്രമാണെങ്കിലും. പക്ഷെ എന്തോ എനിക്ക് കിട്ടിയില്ല. അദ്ദേഹത്തിന്റെ റിയാലിറ്റി ഷോയിലാണ് ഞാന്‍ വന്നത്. നല്ലൊരു കഥാപാത്രം വരുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം കുറേ സിനിമകള്‍ ചെയ്തു. ഏഴ് സുന്ദര രാത്രികള്‍ ചെയ്തു. പക്ഷെ പിന്നെ ഒന്നിലേക്കും വിളിച്ചില്ല'' എന്നും സ്വാസിക പറയുന്നു.

Lal Jose, Swasika
'നമ്മളെ ചിരിപ്പിക്കുന്ന ധ്യാനിന്റെ ഇപ്പോഴത്തെ അവസ്ഥ'; 'കരളലിയിപ്പിക്കുന്ന' വിഡിയോയുമായി പേജുകള്‍; വകതിരിവ് വേണമെന്ന് ആരാധകര്‍
Lal Jose, Swasika
വിവാഹശേഷം ആദ്യമായി വീട്ടിലെത്തി റിമിയും ലിബിനും; വിരുന്നൊരുക്കി അമ്മ
Lal Jose, Swasika
'ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, സനയ്ക്ക് 16 വയസായതിനാല്‍ മുന്നോട്ട് പോയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍'; പ്രണയകഥ പറഞ്ഞ് ഹക്കീം
Summary

Swasika about Lal Jose movie. Reveals how directors used to ignore her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhyan Sreenivasan
Rimi Tomy with family
hakim shajahan and sana althaf
Miya
X

FOLLOW US

ON GOOGLE DISCOVER