'ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ? സിനിമ പരാജയപ്പെട്ടാൽ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്'

'ചില സിനിമകൾ വർക്കാകും, ചിലത് ആകില്ല'.
Kalidas Jayaram
Kalidas Jayaramഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നല്ല ഫിലിംമേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റണമെന്ന ആ​ഗ്രഹമാണ് തനിക്ക് പ്രധാനമായും ഉള്ളതെന്ന് നടൻ കാളിദാസ് ജയറാം. സിനിമയുടെ പരാജയത്തിന് പിന്നാലെയുണ്ടാകുന്ന കുറ്റപ്പെടുത്തലുകളെ അതിന്റെ ഭാ​ഗമായി മാത്രമേ കാണാറുള്ളൂവെന്നും കാളിദാസ് പറഞ്ഞു. 'മെനി മെനി ഹാപ്പി റിട്ടേൺസ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാളിദാസ്.

"നല്ല ഫിലിംമേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റണമെന്ന ആ​ഗ്രഹമെനിക്കുണ്ട്. അതാണ് മെയിൻ. എന്റെ ഫിലിമോ​ഗ്രഫി എടുത്തു നോക്കിക്കഴിഞ്ഞാൽ, എബ്രിഡ് ഷൈൻ, ജീത്തു ജോസഫ്, സന്തോഷ് ശിവൻ, സുധ കൊങ്കര, ലോകേഷ് കനകരാജ്, ബിജോയ് നമ്പ്യാർ തുടങ്ങിയ സംവിധായകരുടെ കൂടെയെല്ലാം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ?. ചില സിനിമകൾ വർക്കാകും, ചിലത് ആകില്ല. പക്ഷേ വർക്ക് ആകാതെ പോകുമ്പോൾ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്. ആഫ്റ്റർ എഫ്ക്ട് എന്റെ അടുത്ത് മാത്രമേ ഉള്ളൂ. ഇതൊക്കെ പാർട്ട് ഓഫ് ദ് ​ഗെയിം മാത്രമായേ ഞാൻ കാണാറുള്ളൂ. ഞാൻ ചുമ്മാ പരാതി പറയാനോ, അങ്ങനെയുള്ള സ്പെയ്സിൽ അല്ല ശരിക്കും.

എന്നേക്കാളും ടാലന്റഡ് ആയിട്ടുള്ള, എന്നേക്കാളും അടിപൊളിയായിട്ടുള്ള എത്രയോ അഭിനേതാക്കളുണ്ട് ഒരു സിനിമ പോലും കിട്ടാതെ ഇരിക്കുന്നതിൽ. അപ്പോൾ നമുക്ക് ഇങ്ങനെയുള്ള അവസരം കിട്ടുന്നു, ഇതുപോലെയുള്ള ഫിലിംമേക്കേഴ്സിന്റെ അടുത്ത് ആക്സസുണ്ട്. അപ്പോൾ അത് പരമാവധി ഉപയോ​ഗിക്കുക. അതിനുവേണ്ടി കൂടെ നിൽക്കുക എന്നുള്ളതു മാത്രമേ ഉള്ളൂ". - കാളിദാസ് ജയറാം പറഞ്ഞു.

Kalidas Jayaram
'വിജയ്‌യെ നടനെന്ന നിലയിൽ മാത്രമേ അറിയൂ; രാഷ്ട്രീയം നിരീക്ഷിച്ച് പറയലല്ല എന്റെ ജോലി, എനിക്ക് വേറെ പണിയുണ്ട്'
Kalidas Jayaram
'രാമായണ' വിജയത്തിന് പിന്നാലെ അമിത് ഷായെ കണ്ട് സായ് പല്ലവിയും രൺബീറും
Kalidas Jayaram
'ആ സിനിമയുടെ ഷൂട്ട് തീർത്ത് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്നായി; വിഷമം കൊണ്ട് ഞാൻ കരഞ്ഞു'
Summary

Kalidas Jayaram talks about movie failures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER