Prasobh file
Kerala

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന എം പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം, എസ്സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസെടുത്തതിനു പിന്നാലെ പ്രശോഭ് ഒളിവില്‍ പോയി. ജോലി വാഗ്ദാനം നല്‍കി പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് കൗണ്‍സിലര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രശോഭിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുന്നത്തൂര്‍മേട് നോര്‍ത്ത് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാനും ഡിസിസി ആവശ്യപ്പെട്ടിരുന്നു.

Kerala High Court has dismissed the anticipatory bail plea of a former Palakkad Municipality Congress councilor accused of sexually assaulting a Dalit woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

ഫിഫ ലോകകപ്പ്: പന്തുരുളും മുമ്പേ പ്രതിസന്ധികളുടെ കിക്ക് ഓഫ്; ആശങ്കയുയർത്തി യുദ്ധഭീതി മുതൽ ടിക്കറ്റ് നിരക്കുവരെ

കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

കൈയ്യക്ഷരം പറയും നിങ്ങളുടെ സ്വാഭാവം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ധനമന്ത്രി നിര്‍മ്മലയെയും കാണും

SCROLL FOR NEXT