ജോയ്‌സ്‌നയും ഷെജിനും മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം 
Kerala

'ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം; മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കേണ്ട' ജോയ്‌സ്‌ന ഹൈക്കോടതിയില്‍, ഹര്‍ജി തീര്‍പ്പാക്കി

ജോയ്‌സ്‌നയെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്‌സ്‌നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു. 

ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജോയ്‌സ്‌നയെ ഇന്ന് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജോയ്‌സ്‌ന ഇന്ന് കോടതിയില്‍ ഹാജരായി. 

വിവാഹം കഴിച്ച് ഭര്‍ത്താവ് ഷെജിനൊപ്പമാണ് താന്‍ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു.മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന അറിയിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. 

സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍