Monalisa Bhosle - Furman Khan 
Kerala

'നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത'; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്

പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയിലുള്ളത്. നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് ഇരയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തദ്ദേശ സ്ഥാപന അധികൃതര്‍ നല്‍കിയ ജനസര്‍ട്ടിഫിക്കറ്റ്, ഇതിന്റെ അടിസ്ഥാനത്തിലുള്ള ആധാര്‍ തുടങ്ങിയവ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രഥമദൃഷ്ട്യാ, രേഖകള്‍ പ്രകാരം വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി വയസ്സുള്ളതായി രേഖകള്‍ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.

High Court Orders Continued Police Protection for Viral Kumbh Mela Star

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ