Sabarimala temple flagpole reconstruction File
Kerala

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും; കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

സംസ്ഥാന വിജിലന്‍സിനോട് ത്വരിത പരിശോധന നടത്തണം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ 2017 ല്‍ നടത്തിയ കൊടിമര പുനഃപ്രതിഷ്ഠ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കൊടിമരം പൊതിഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിച്ചു, പഞ്ചലോഹത്തില്‍ നിര്‍മിച്ച വാജിവാഹനം തന്ത്രിക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. ഈ വിഷയത്തില്‍ സംസ്ഥാന വിജിലന്‍സ് ത്വരിത പരിശോധന നടത്തണം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഇതോടെ 2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയിലേക്കും ശബരിമല വിഷയത്തിലെ അന്വേഷണം നീങ്ങുകയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവരുള്‍പ്പെടെ ഭരണ സമിതിയാണ് പരിശോധനയ്ക്ക് കീഴില്‍ വരുന്നത്. കൊടിമര പുനഃസ്ഥാപിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ദേവസം വിജിലന്‍സ് ആണ് ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

High Court orders inspection and expedited inspection of Sabarimala temple flagpole reconstruction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31