കൊച്ചി: സംഗീത പരിപാടി അവതരിപ്പിക്കാന്‍ യുകെയിലും അയര്‍ലണ്ടിലും പോകാന്‍ വേടന് കേസ് വിവരങ്ങളും ഉത്തരവും കാണിച്ചു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസിര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവിധ കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ പിസിസി അനുവദിക്കാത്തതിനെതിരെയാണ് വേടന്‍ ഹര്‍ജി നല്‍കിയത്.
കേസുകളില്‍ പ്രതിയാണെന്നു കാണിച്ച് പ്രതികൂലമായി പൊലീസ് വെരിഫിക്കേന്‍ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും പ്രത്യേക പിസിസിയേ അനുവദിക്കാനാകൂ എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ക്രിമിനല്‍ കേസ് നിലവിലുണ്ടെങ്കില്‍ അതുപരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്കുപോകാന്‍ ഒരാള്‍ക്ക് അര്‍ഹതയുണ്ടെന്ന മുന്‍ ഉത്തരവ് ഹൈക്കോടതി കണക്കിലെടുത്തു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രത്യേക പിസിസി അനുവദിക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദേശിച്ചു. എന്നാല്‍ ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ രാജ്യം വിടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates