കേരള ഹൈക്കോടതി/ഫയല്‍ ചിത്രം 
Kerala

മരണപ്പാച്ചിൽ: യുവാവ് ആറുമാസം വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

ജനുവരി ഒന്നിന് അൻഷിഫ് അഷറഫ് അശ്രദ്ധമായി അതിവേഗത്തിൽ ഓടിച്ച ബൈക്ക് ചാവക്കാട്ടുവെച്ച് സ്കൂട്ടറിൽ ഇടിച്ച് രാജൻ എന്നയാൾ മരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബൈക്ക് ഇടിച്ച് ഒരാൾ മരിച്ച കേസിൽ പ്രതിയായ യുവാവ് ആറുമാസം വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി. ചാവക്കാട് പുന്നയൂർക്കുളം സ്വദേശിയായ അൻഷിഫ് അഷറഫിനെയാണ് ജസ്റ്റിസ് പി ഗോപിനാഥ് വാഹനം ഓടിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത്. കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ നിബന്ധന കോടതി മുന്നോട്ടുവെച്ചത്. 

ജനുവരി ഒന്നിന് അൻഷിഫ് അഷറഫ് അശ്രദ്ധമായി അതിവേഗത്തിൽ ഓടിച്ച ബൈക്ക് ചാവക്കാട്ടുവെച്ച് സ്കൂട്ടറിൽ ഇടിച്ച് രാജൻ എന്നയാൾ മരിച്ചിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റുചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

പ്രതി 20 വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിയാണെന്നതും കേസിൽ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നതും കണക്കിലെടുത്താണ് ഉത്തരവ്. ഡ്രൈവിങ്‌ ലൈസൻസ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കണം. ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം