ഷീല സണ്ണി/ ടെലിവിഷൻ ​ദൃശ്യം 
Kerala

വ്യാജ ലഹരി മരുന്ന്: ഷീലാ സണ്ണിക്കെതിരായ കേസ് റദ്ദാക്കി

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന രാസപരിശോധനാ ഫലം ചൂണ്ടിക്കാട്ടി ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷീലയെ വ്യാജമായി കേസില്‍ കുടുക്കുകയായിരുന്നെന്ന് നേരത്തെ വ്യക്തമായിരുന്നു. 

എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന എക്‌സൈസ്ക്രൈം
ബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ നല്‍കിയിരുന്നു. 

ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ സസ്‌പെന്‍ഷനിലായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എക്‌സൈസ്ക്രൈം
ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് െ്രെകംബ്രാഞ്ച് ഫോണ്‍ പിടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ