Kerala VC Mohanan Kunnummal  file
Kerala

കേരള വിസിക്ക് തിരിച്ചടി; സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26 വരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ( ഫെബ്രുവരി 10 ) കേരള സര്‍വകലാശാല യൂണിയനെ വിസി മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു മോഹന്‍ കുന്നുമ്മലിന്റെ നടപടി.

വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവം ഉൾപ്പടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു. വിസിയുടേത് പ്രതികാരനടപടിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു.

The High Court has quashed the action of the Kerala University Vice Chancellor who dissolved the kerala university union.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

പിന്നില്‍ നിന്നുള്ള വിളി അപശകുനമാണോ?; യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ നല്ല ശകുനവും ദുശ്ശകുനവും ഏതെല്ലാം?

വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ മരിച്ചു

ഉറക്കം കൂടിയാലും പ്രശ്നമാണ്; അമിതവണ്ണം മുതൽ ഹൃദ്രോഗസാധ്യത വരെ

SCROLL FOR NEXT