കേരള ഹൈക്കോടതി, പി എസ് സി  ഫയൽ
Kerala

കൊലക്കേസെങ്കില്‍ എന്തു ചെയ്യും?, ഗൗരവമുള്ള കേസില്‍ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല; പിഎസ് സി ക്രമക്കേട് അന്വേഷണത്തിൽ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

'പിഎസ് സി നല്‍കിയ ഹര്‍ജിയില്‍ കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാരിനുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പിഎസ് സി നിയമന ക്രമക്കേടില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസ് വരുമ്പോള്‍ ഭായ്- ഭായ് കളിച്ചിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി. അങ്ങനെയായാല്‍ ജനം മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കും. അതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതേക്കുറിച്ച് ബോധ്യം വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിനെതിരെ പിഎസ് സി നല്‍കിയ ഹര്‍ജിയില്‍ കോടതി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാരിനുണ്ട്. എന്നാല്‍ മുഖ്യ പ്രതികളെയൊന്നും ചോദ്യംചെയ്തിട്ടില്ല. പ്രധാന രേഖകള്‍ പിടിച്ചെടുക്കാനും സാധിച്ചിട്ടില്ല. പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. പിഎസ് സി ഹര്‍ജി ഫയല്‍ ചെയ്തതോടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി ആയുധമാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ആണ് നിലവിലെന്ന് കോടതി വിമര്‍ശിച്ചു.

അന്വേഷണവുമായി പി എസ് സി സഹകരിക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രസിക്യൂഷന്‍ ടി ആസിഫലി കോടതിയില്‍ വ്യക്തമാക്കി. അങ്ങനെ പറയരുതെന്ന് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. കൊലപാതകക്കേസാണെങ്കില്‍ എന്താണ് ചെയ്യുക ?. അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യില്ലേ? ഒരു വ്യവസ്ഥാപിത രീതിയില്ലേ? അത് പിന്തുടരേണ്ടേ? കോടതി ചോദിച്ചു. പി എസ് സി ആവശ്യപ്പെട്ടതു പ്രകാരം പരാതിക്കാരനായ വി എസ് ജയലാലിനെ കേസില്‍ കക്ഷി ചേര്‍ത്തു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Kerala High Court sharply criticizes government over PSC irregularity probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

തെറ്റായ ദിശയില്‍ വന്ന വാഹനം പാഞ്ഞുകയറി; വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സഹോദരന് പരിക്ക്

കള്ളനെന്ന് കരുതി നാട്ടുകാർ കെട്ടിയിട്ടു;പൊലീസ് കരുതലിൽ ജാർഖണ്ഡ് സ്വദേശിക്ക് പുതുജീവിതം

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; വയനാട്ടില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു