കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; വയനാട്ടില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പൊതുപരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു
kerala rain
Kerala Rainഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് ( ഞായറാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല.

kerala rain
സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പൊതുപരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അപകടാവസ്ഥയിലുള്ള വീടുകളില്‍ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി അധികൃതര്‍ നിര്‍ദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുവാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടിൽ കർശന നിയന്ത്രണം

വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാല്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സാഹസിക ടൂറിസം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് ഇന്ന് (ഒക്ടോബര്‍ 25 ) പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ആനക്കാംപൊയില്‍ - കള്ളാടി തുരങ്ക പാത നിര്‍മ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

kerala rain
Today's Rashi Phalam October 25| പണം കടം നൽകിയവർക്ക് അത് തിരികെ ലഭിക്കും, വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും
kerala rain
ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പരാമർശം; ഇൻഫ്ലുവൻസർ അമർ സിങ് ധറിനെതിരെ കേസ്
Summary

Heavy rain: Educational institutions, including religious study classes, in three districts are closed today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com