ഹൈക്കോടതി ഫയൽ
Kerala

'നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല'- ഹൈക്കോടതി

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ നടപടികൾ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാർഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി. എന്നാൽ പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അം​ഗീകരിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ​ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തിൽ ക്രിമിനൽ കുറ്റം നിർണയിക്കാനകു എന്നും കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ചടക്കം നടപ്പാക്കുന്നതിന്‍റെ ഭാ​ഗമായി ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അതു ബാലനീതി വകുപ്പിന്‍റെ പരിധിയിൽ കൊണ്ടു വന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകൻ പരിധിവിട്ട് ​ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി പറഞ്ഞു.

2018ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ സ്കൂളിന്‍റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ​ഹൈക്കോടതി റദ്ദാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT