പ്രതീകാത്മക ചിത്രം 
Kerala

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ തിയറി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂ​ല്യ​നി​ർ​ണ​യം മേ​യ്​ 10 മുതൽ 

28 മു​ത​ൽ പ്ല​സ്​ ടു ​പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ​രീ​ക്ഷ​ക​ൾ ഇന്ന് പൂ​ർ​ത്തി​യാ​കും. ഹോം ​സ​യ​ൻ​സ്​, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്​, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഇന്ന് ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷ, വിഎ​ച്ച്എ​സ്ഇ​യി​ൽ വൊ​ക്കേ​ഷ​ന​ൽ തി​യ​റി​യാ​ണ്​ പ​രീ​ക്ഷ. 28 മു​ത​ൽ പ്ല​സ്​ ടു ​പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

4,46,471 ല​ക്ഷം വി​ദ്യാ​ർ​ഥി​കളാണ് ഇക്കുറി​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ എഴുതുന്നത്. വിഎ​ച്ച്എ​സ്​ഇ പ​രീ​ക്ഷ 28,565 പേ​ർ എഴുതുന്നുണ്ട്. കോ​വി​ഡ്​ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ നടത്തുന്നതിലെ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളുടെ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കും. ഇതിൽ ക​മീ​ഷ​ൻ അ​യ​ച്ച നോ​ട്ടീ​സി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ഇന്ന് മ​റു​പ​ടി ന​ൽ​കും.

മേ​യ്​ 15ന​കം പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാനാണ് നിലവിലെ തീരുമാനം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം മേ​യ്​ 10​ന്​ ​തു​ട​ങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം