സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി പ്രതീകാത്മക ചിത്രം
Kerala

പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് മുതല്‍ മൂന്നു നാള്‍ കല്‍പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. തേര് വലിക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും എത്തിയിരുന്നു.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടര്‍ന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആര്‍പ്പുവിളികളോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്.

നാളെ രണ്ടാം തേരുത്സവത്തില്‍ മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് പ്രദക്ഷിണം തുടങ്ങുക. 15നു രാവിലെയാണു പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം. അന്നു ത്രിസന്ധ്യയില്‍ തേരുമുട്ടിയിലാണു ദേവരഥ സംഗമം. തെരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ കല്‍പ്പാത്തി രഥോത്സവം കളറാക്കുകയാണ് പാലക്കാട്ടുകാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം