School holiday 
Kerala

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയില്‍ 29, 30 തിയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഒഡിഷയ്ക്ക് സമീപമുള്ള അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Holiday for educational institutions in Wayanad tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടവും കോടികളുടെ പിഴയും; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി: പ്രധാന മാറ്റങ്ങൾ അറിയാം

'ഫുൾ ലോഡാ'! എൽജെപി- ഇന്ദ്രജിത്ത് ചിത്രം 'നായകൻ' റീ റിലീസ് തീയതി പുറത്ത്

'സ്നേഹം മാത്രം'; ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

എച്ച്1എൻ1 മരണത്തിന് പിന്നാലെ കാസർകോട് ജാഗ്രത; ലക്ഷണങ്ങളും മുൻകരുതലുകളും അറിയിച്ച് ഡിഎംഒ

വിശ്രമിക്കുകയായിരുന്ന യാത്രക്കാരന് നേരെ ആക്രമണം: ദമ്പതികൾ അറസ്റ്റിൽ