തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡികെ പൃഥ്വിരാജിന്റെ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളി. വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഡിവൈഎസ്പി അവിടെത്തന്നെ തുടരണമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു. സേനയിലെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് വയനാട്ടിലേക്ക് മാറ്റിയതെന്നും, അവിടെ മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നുമാണ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പിയും പിണറായി വിജയന്റെ വിശ്വസ്തനുമായിരുന്ന പൃഥ്വിരാജിനെ മെയ്യില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് വയനാട്ടിലേക്ക് മാറ്റിയത്. വിരമിക്കാന്‍ ഏഴ് മാസം മാത്രം ബാക്കിനില്‍ക്കെ സ്വന്തം ജില്ലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. വിഷയം പരിശോധിക്കാന്‍ സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച അപേക്ഷയിലാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് നിഷേധാത്മക തീരുമാനം സ്വീകരിച്ചത്.
എല്‍ഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഡികെ പൃഥ്വിരാജ്, പൊലീസിലെ ഇടത് അനുകൂല സംഘടനാ കാര്യങ്ങളിലും സജീവമായിരുന്നു. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസ് ആദ്യം അന്വേഷിച്ചതും, ഗൂഢാലോചനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates