ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയവർ പിടിയിൽ 
Kerala

ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി; ജീവനക്കാർ പിടിയിൽ

ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇവര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT