ഇടിഞ്ഞ ചുമരുകള്‍ / ടെലിവിഷന്‍ ചിത്രം 
Kerala

ചുമരുകള്‍ വിണ്ടുകീറുന്നു; വീടുകള്‍ ഇടിയുന്നു; നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ താമസയോഗ്യമല്ലാതാകുന്നു

കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം. പത്ത് വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുകയും ഇടിയുകയും ചെയ്തു. 

വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാറിന്റെ തീരത്തോട് ചേര്‍ന്ന താമസിക്കുന്ന ശിവകുമാറിന്റെ കുടുംബം ഉറക്കത്തിലായിരുന്നപ്പോള്‍ ഉച്ഛത്തിലുള്ള ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീടിന്റെ ചുമരുകള്‍ വിണ്ടുകീറിയ നിലയില്‍ കണ്ടത്. വീട്ടിനുള്ളിലുള്ളവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നെന്നും അവര്‍ പറയുന്നു. 

ഇതുവരെ കിട്ടിയ വിവരമനുസരിച്ച് പത്ത് വീടുകള്‍ക്കാണ് കേടുപാടുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര പീരായുംമൂട്ടിലെ ക്രിസ്തുദാസ്, അജിത, ചെല്ലമ്മ, വസന്ത എന്നിവരുടെ വീടും ഇടിഞ്ഞിട്ടുണ്ട്. നെയ്യാറിനോട് ചേര്‍ന്ന ഇടറോഡുകളും വ്യാപകമായി വിണ്ട് കീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു. 2018 ലെ പ്രളയത്തിന് സമാനമായി 200 ലധികം വീടുകളാണ് ഇത്തവണത്തെ മഴയിലും നെയ്യാര്‍ ഡാം തുറന്നതിനെയും തുടര്‍ന്ന് വെള്ളത്തിലായത്. ചില വീടുകളുടെ മേല്‍ക്കൂര വരെ മൂന്ന് ദിവസം വെള്ളം നിന്നിരുന്നു. മഴകുറഞ്ഞതോടെ വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി