പ്രതീകാത്മക ചിത്രം 
Kerala

വീട് പണി കഴിഞ്ഞോ?; താരിഫ് മാറ്റത്തിന് ചെയ്യേണ്ടത് ഇത്രമാത്രം 

വീട് പണി കഴിഞ്ഞാല്‍ വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫ് (6F)ല്‍ നിന്നും ഗാര്‍ഹിക താരിഫ് (1A)ലേക്ക് മാറ്റേണ്ടതാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട് പണി കഴിഞ്ഞാല്‍ വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫ് (6F)ല്‍ നിന്നും ഗാര്‍ഹിക താരിഫ് (1A)ലേക്ക് മാറ്റേണ്ടതാണ്. ഇതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കെഎസ്ഇബി വിശദീകരിച്ചു. 

അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്ന് കുറിപ്പില്‍ പറയുന്നു.


കുറിപ്പ്:

താരിഫ് മാറ്റം
വീട് പണിയുടെ താരിഫില്‍ നിന്നും (6F), ഗാര്‍ഹിക താരിഫിലേക്ക് (1A) മാറ്റാന്‍ ആവശ്യമായ രേഖകള്‍
1.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ -
ഇലക്റ്ററല്‍ ഐഡി കാര്‍ഡ്, പാസ്പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍, etc ഇവയില്‍ ഏതെങ്കിലും ഒന്ന് ..
2.താരീഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT