വീടിനു മുകളിൽ വീണ പാറക്കഷ്ണങ്ങൾ, house 
Kerala

കനത്ത മഴയിൽ കൂറ്റൻ പാറക്കഷ്ണങ്ങൾ വീണു നിർമാണത്തിലിരുന്ന വീട് തകർന്നു (വിഡിയോ)

പിഎംഎവൈ പദ്ധതിയിലൂടെ ലഭിച്ച വീടാണ് തകർന്നത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ആമപ്പാറയിൽ കനത്ത മഴയിൽ പാറക്കഷ്ണങ്ങൾ പതിച്ച് നിർമാണത്തിലിരുന്ന വീട് തകർന്നു. പിഎംഎവൈ പദ്ധതിയിലൂടെ ലഭിച്ച ആമപ്പാറ ചെറുകുന്നേൽ രമേശൻ്റെ വീടാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ഇളകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ കട്ടളയും ജനലും ഉൾപ്പെടെ ഇളകിപ്പോയി.

സമീപത്തെ ഷെഡിലാണ് രമേശനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിലവിൽ താമസിക്കുന്നത്. ഷെഡിൽ നിന്നു അടച്ചുറപ്പുള്ള കൂരയിലേക്ക് മാറാമെന്ന സ്വപ്നമാണ് മഴ തകർത്തത്.

ആകെ നാല് ലക്ഷം രൂപയാണ് വീടിനായി അനുവദിക്കുന്നത്. ഇതിൽ രണ്ട് ഗഡുക്കളായി ഒരു ലക്ഷത്തി അൻപത്തിനായിരം രൂപ ലഭിച്ചു. നിരവധി പേരിൽ നിന്നു കടം വാങ്ങിയും മറ്റുമാണ് വീട് ഇത്രയും നിർമിച്ചതെന്നു രമേശൻ പറഞ്ഞു.

A house under construction collapsed after falling rocks during heavy rains in Amappara, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT