വത്സല/ ടിവി ദൃശ്യം 
Kerala

വീട്ടമ്മയുടെ ആത്മഹത്യ:  മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണി മൂലമെന്ന് ആരോപണം; അന്വേഷണം

വത്സലയുടെ ജോലി സ്ഥലത്തും വീട്ടിലുമെത്തി ബോങ്ക് പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളിയില്‍ വീട്ടമ്മ ജീവനൊടുക്കിയത് മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണി മൂലമെന്ന് വീട്ടുകാരുടെ ആരോപണം. പൊല്‍പ്പുള്ളി സ്വദേശിനി വത്സലയെ കഴിഞ്ഞദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വത്സലയുടെ ജോലി സ്ഥലത്തും വീട്ടിലുമെത്തി ബോങ്ക് പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെറുകിട കച്ചവടത്തിനായാണ് വത്സല ഉള്‍പ്പെടെയുള്ള വനിതാ കൂട്ടായ്മ വായ്പ എടുത്തത്. 

അസുഖബാധിതയായതും സാമ്പത്തിക ബുദ്ധിമുട്ടും മൂലം തിരിച്ചടവ് മുടങ്ങി. സാവകാശം വേണമെന്ന് വത്സലയും കൂടെയുള്ളവരും ആവശ്യപ്പെട്ടെങ്കിലും ബാങ്കുകാര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വത്സല കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 

വീട്ടുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചിറ്റൂർ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT