പത്തനംതിട്ട: പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില് കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിലാണ് കണ്ടെത്തിയത്. ഈ മാസം ഒന്നിന് സുഹൃത്തിനൊപ്പം പോയ സംഗീതിനെ പിന്നീട് കാണാതാകുകയായിരുന്നു.
ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം 23 കാരനായ സംഗീത് സജി ഓട്ടോറിക്ഷയിൽ കയറി പോയതാണ്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല.
ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയർഫോഴ്സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സംഗീതിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്പിക്ക് പരാതി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ