അപകടത്തില്‍ മരിച്ച ചന്ദ്രു 
Kerala

ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ബസ്സിനടിയില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പു ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം.

കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരികെ വരുന്ന വഴി ചാലക്കുടിയില്‍ നിന്നും ചാലക്കുടി-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറി ലത്തീന്‍ പള്ളിക്ക് സമീപം പെട്രോള്‍ പമ്പിന് മുന്നിലിറങ്ങുമ്പോഴാണ് ബസിനടിയില്‍പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മകന്‍: സന്തോഷ്. മരുമകള്‍: സൗമ്യ.

Housewife crushed to death after slipping while getting off a bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'