Leena 
Kerala

കഴുത്തില്‍ മുറിവ്; ഏറ്റുമാനൂരില്‍ വീട്ടമ്മ മരിച്ച നിലയില്‍

വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന (55) യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ ലീനയുടെ ഭര്‍ത്താവും മകനും ഭര്‍തൃപിതാവുമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ കോട്ടയം മെഡിക്കല്‍ കോളജിന് സമീപം കടയില്‍ ജോലി ചെയ്യുകയാണ്. ഈ മകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ലീനയ്ക്ക് മാനസികമായ പ്രശ്‌നമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. സ്വയം മുറിവേല്‍പ്പിച്ചതാണോ, കൊലപാതകമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലുള്ളവരെ അടക്കം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Housewife found dead in Ettumanoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT