പ്രതീകാത്മക ചിത്രം 
Kerala

അയൽവാസി സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മ മരിച്ച നിലയിൽ 

ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴയിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. വള്ളിയാനി ചരിവ് പുരയിടത്തിൽ ശന്തമ്മ (63) ആണ് മരിച്ചത്. 

അയൽവാസിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും ഷോക്കേറ്റെന്ന് ഭർത്താവ് പറഞ്ഞു. 

വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള മേഖലയാണ് മലയാലപ്പുഴയിലെ ഈ പ്രദേശം. അതുകൊണ്ടു തന്നെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികൾ ഇവിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറയുന്നത് പോലെ തന്നെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റേയും പ്രാഥമിക നി​ഗമനം. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍