ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം; ലോ​ഡ്ജ് മു​റി​യി​ൽ അബോധാവസ്ഥ​യി​ൽ കണ്ട യുവതിക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 10:22 AM  |  

Last Updated: 03rd July 2022 10:23 AM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

കൊ​ച്ചി: ലോ​ഡ്ജ് മു​റി​യി​ൽ അബോധാവസ്ഥയി​ൽ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്കെ​തി​രെ  കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് എറണാകുളം സെ​ൻ​ട്ര​ൽ പോ​ലീ​സാണ് കേസെടുത്തത്.

ബു​ധ​നാ​ഴ്ച രാ​ത്രി​ എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോഡ്ജ് മുറിയിലാണ് സംഭവം.  ലോ​ഡ്ജി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 27നാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​ത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​ച​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ അ​റ​സ്റ്റ് പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് പൊലീസ് അന്വേ​ഷി​ക്കു​ന്നു​ണ്ട്. 

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി സെ​ൻ​ട്ര​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ത​നി​ക്ക് ഒ​ന്നും​ത​ന്നെ ഓ​ർ​മ​യി​ല്ലെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കൂട്ടുകാരിക്കൊപ്പം യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കാ​സ​ർ​കോട് സ്വദേ​ശി​ക​ളാ​യ ആ​ൺ സു​ഹൃ​ത്തു​ക്ക​ളെ സെ​ൻ​ട്ര​ൽ പൊലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു.

ഈ വാർത്ത കൂടി വായിക്കാം 

പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നു; വ്യാഴാഴ്ച വരെ വ്യാപക മഴ, ഇടി മിന്നൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ