കോഴിക്കോട്: ബുധനാഴ്ച നടന്ന ദേശീയ ദേശീയ പണിമുടക്കിന്റെ ഭാഗമായി മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ജീവനക്കാരന്‍ ധനേഷ് ശ്രീധറിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഫീസിലെത്തിയ പണിമുടക്ക് അനുകൂലികള്‍ ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതുകേട്ട ഭാവം പോലും നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ചിലര്‍ ധനേഷിന്റെ പ്രവൃത്തിക്കെതിരെ രംഗത്തുവന്നിരുന്നു.
അതിനിടെ, ധനേഷിന് കിട്ടിയ സര്‍ക്കാര്‍ ജോലി ഒരു സമരത്തിന്റെ ബാക്കിപത്രമാണെന്ന അനുപ് എന്‍എയുടെ കുറിപ്പും അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചു. 'ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടും'- കുറിപ്പില്‍ പറയുന്നു.
സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ശ്രീ ധനേഷിന് ജോലി ലഭിക്കുന്നതെന്നും അതിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും കുറിപ്പില്‍ പറയുന്നു. 'സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം 249 സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നടന്നു. അതിലൊരാളാണ് ഇദ്ദേഹം. അതായത് ഒരു സമരത്തിന്റെ റിസള്‍ട്ട് ആണ് ഇദ്ദേഹത്തിന്റെ ജോലി. കസേരയില്‍ കയറി ഇരുന്നു കഴിഞ്ഞാല്‍ വന്ന വഴി മറക്കുന്നവര്‍ ആണല്ലോ ബഹുഭൂരിപക്ഷവും' - കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും.
ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി.
സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം .
ഇദ്ദേഹത്തിന് അർഹതയുണ്ട് താനും ....
സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങൾ നടപ്പാക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് 2011- 16 കാലത്ത് രൂക്ഷമായ സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. അതിൻറെ ഭാഗമായി 2016 ൽ പുതിയ സർക്കാർ വന്നതിനുശേഷം 249 സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടന്നു .
അതിലൊരാളാണ് ഇദ്ദേഹം .....
അതായത് ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി.
കസേരയിൽ കയറി ഇരുന്നു കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates