ഫയല്‍ ചിത്രം 
Kerala

ബുക്ക് ചെയ്ത യാത്രക്കാരുടെ പട്ടിക ഉണ്ടെങ്കില്‍ നിയമലംഘനമാകുന്നതെങ്ങനെ?, ടൂറിസ്റ്റ് ബസുകളെ തടയാതെ ഹൈക്കോടതി

ജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ ഇടയ്ക്കു സ്റ്റോപ്പുകളില്‍ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആര്‍ടിസിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടം 2023 ലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു 
ഹര്‍ജി. ജസ്റ്റിസ് ദിനേശ്കുമാര്‍ സിങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി ആരാഞ്ഞു. 

രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത റോബിന്‍ ബസ് പത്തനംതിട്ട - കോയമ്പത്തൂര്‍ സര്‍വീസ് മോട്ടര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നിരന്തരം തടഞ്ഞിരുന്നു. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. 

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കോ അംഗീകൃത സമയക്രമമോ ഷെഡ്യൂളോ ഇല്ലാതെ ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ ബുക്ക് ചെയ്യുകയും അവരുടെ പട്ടിക ഡ്രൈവറുടെ കൈവശമുണ്ടാകുകയും ചെയ്താല്‍ എങ്ങനെയാണ് നിയമലംഘനമുണ്ടാകുകയെന്നു കോടതി വാക്കാല്‍ ചോദിച്ചു. കേന്ദ്ര ചട്ടത്തെ കെഎസ്ആര്‍ടിസിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ആരാഞ്ഞു.  

2023 മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകളുടെ വാദം. ഇക്കാര്യം ഉന്നയിച്ച് അവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT