പ്രതീകാത്മക ചിത്രം voting 
Kerala

ഒരാള്‍ വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് എത്ര രൂപ? കണക്കുകള്‍ അറിയാം

2.86 കോടി പേരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുള്ളത്

വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സര്‍ക്കാരിനെ സംബന്ധിച്ച് നല്ല ചെലവുള്ള പരിപാടിയാണ്. സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ വലിയ തുകയാണ് ചെലവാക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍, അവര്‍ക്കുള്ള പ്രത്യേക അലവന്‍സ്, വോട്ടിങ് മെഷീന്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗതാഗതം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കല്‍, വോട്ടെണ്ണല്‍ എന്നിങ്ങനെ പോകുന്നു ഈ ചെലവുകള്‍.

2.86 കോടി പേരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി സര്‍ക്കാരിന് 200 കോടി രൂപക്ക് മുകളില്‍ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകള്‍. അതായത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടുചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് ചെലവാകുന്നത് 70 രൂപ.

2020ലെ തെരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചെലവായത് 169 കോടി രൂപയാണ്. ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും തെരഞ്ഞെടുപ്പ് ചെലവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. 2010ലെ തെരഞ്ഞെടുപ്പിന് 65 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ചെലവിട്ടത്. 2015 ല്‍ ചെലവ് 88 കോടിയായി, 35 ശതമാനം വര്‍ധന. 2020ല്‍ 92 ശതമാനം വര്‍ധനയോടെ 168.82 കോടി രൂപയായി ചെലവ്.

ഈ കണക്കുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ ചെലവോ, അവിടത്തെ ഉദ്യോഗസ്ഥരുടെ ശമ്പളമോ ഉള്‍പ്പെടുന്നില്ല. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ നല്ലൊരു തുക എല്ലാക്കൊല്ലവും മുടക്കുന്നുണ്ട്. 2022-23ല്‍ 3.02 കോടി രൂപയായിരുന്നു ചെലവ്. 2021-22ല്‍ ഇത് 3.33 കോടി രൂപയും.

How much does the government spend on one person voting?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

SCROLL FOR NEXT