പ്രതീകാത്മക ചിത്രം 
Kerala

സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?; മാർഗനിർദേശവുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പൊലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കേരള പൊലീസിന്റെ കുറിപ്പ്: 

സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?
നിങ്ങള്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍  ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.
സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.  
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.
ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്‌ട്രേഷന്‍ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.
കൂടാതെ ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാന്‍ കഴിയുന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്ന പേരില്‍ www.cybercrime.gov.in നിലവിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ