തൃശൂരിൽ കൂറ്റൻ മൂർഖനെ പിടികൂടിയപ്പോൾ 
Kerala

രണ്ടര വര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസി; തൃശൂരില്‍ കൂറ്റന്‍ മൂര്‍ഖന്‍ പിടിയില്‍- വിഡിയോ

അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി 'വിലസുകയായിരുന്ന' കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി 'വിലസുകയായിരുന്ന' കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി. കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയാണ് വീട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു മുക്കാട്ടുകര പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ചേരിയിലെ ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.

കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു പറയുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും