കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന (national highway 66) മേല്‍പ്പാലത്തില്‍ ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു Screen grab
Kerala

ദേശീയപാത ഓവര്‍ബ്രിഡ്ജില്‍ കാസര്‍കോട് വന്‍ വിള്ളല്‍; മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരേ നാട്ടുകാര്‍

750 മീറ്ററിലധികം നീളത്തിലുള്ള മേല്‍പ്പാലമാണ് അപകട ഭീതി ഉയര്‍ത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ ചട്ടഞ്ചാല്‍ ടൗണിന്റെ മധ്യഭാഗത്തൂടെ കടന്നുപോകുന്ന 750 മീറ്ററിലധികം നീളത്തിലുള്ള മേല്‍പ്പാലമാണ് അപകട ഭീതി ഉയര്‍ത്തുന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എട്ട് മീറ്ററോളം ഉയരമുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാമാണ്. ചെര്‍ക്കള മുതല്‍ നീലേശ്വരം വരെയുള്ള ഈ റീച്ചില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നത് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. കനത്ത മഴയ്ക്കിടെ ഇന്നു രാവിലെയാണ് മേല്‍പ്പാലത്തിലെ വന്‍ വിള്ളലുകള്‍ നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് പാലത്തിനുമുകളിലെത്തി നാട്ടുകാര്‍ വിള്ളല്‍ പ്രതിഷേധം ഉള്‍പ്പെടെ ഉയര്‍ത്തിയത്.

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഈ അഴിമതിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇത്തരത്തില്‍ തുടര്‍ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ചട്ടഞ്ചാലിലെ പൊതു പ്രവര്‍ത്തകനായ കെപി ഉബൈദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT