കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ് ടിവി ദൃശ്യം
Kerala

ശബ്ദം കേട്ടു നോക്കിയ വീട്ടുകാര്‍ ഞെട്ടി, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ്

വീട്ടു വളപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ വെള്ളാങ്കല്ലില്‍ വീട്ടുവളപ്പിന് സമീപം കുറുനരിയെ പിടികൂടി കൂറ്റന്‍ പെരുമ്പാമ്പ്. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് വെള്ളാങ്കല്ലിലാണ് സംഭവം. കോഴിക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പില്‍ പുലര്‍ച്ചെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ നോക്കുന്നത്.

വീട്ടു വളപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്താണ് കുറുനരിയെ ചുറ്റിവരിഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഉടന്‍തന്നെ സര്‍പ്പ ആപ്പുവഴി വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സര്‍പ്പ റെസ്‌ക്യൂ സംഘത്തിലുള്ള വിബീഷും കൂട്ടരുമെത്തിയാണ് പാമ്പിനെ പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 അടി നീളവും 35 കിലോ തൂക്കവും പെരുമ്പാമ്പിനുണ്ടെന്ന് റെസ്‌ക്യൂ സംഘം പറഞ്ഞു. പെരുമ്പാമ്പിനെ പിന്നീട് ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു. പാമ്പ് വരിഞ്ഞുമുറുക്കിയപ്പോള്‍ തന്നെ കുറുനരി ചത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT