kerala police  file
Kerala

'അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടിക്കുന്നു', പരാതിയുമായി മക്കള്‍; നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

പരാതിക്കാരായ കുട്ടികള്‍ക്ക് അമ്മയില്‍ നിന്നോ അമ്മയുടെ സുഹൃത്തില്‍ നിന്നോ ഭാവിയില്‍ ദേഹോപദ്രവമോ ഭീഷണിയോ ഉണ്ടായാല്‍ പൊലീസിനെ സമീപിക്കാമെന്ന് കമ്മീഷന്‍ കുട്ടികളോട് നിര്‍ദേശിച്ചു.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയില്‍ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പരാതിക്കാരായ കുട്ടികള്‍ക്ക് അമ്മയില്‍ നിന്നോ അമ്മയുടെ സുഹൃത്തില്‍ നിന്നോ ഭാവിയില്‍ ദേഹോപദ്രവമോ ഭീഷണിയോ ഉണ്ടായാല്‍ പൊലീസിനെ സമീപിക്കാമെന്ന് കമ്മീഷന്‍ കുട്ടികളോട് നിര്‍ദേശിച്ചു.

മീനങ്ങാടി എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭീഷണി ഉണ്ടായാല്‍ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായ കെ ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് പറഞ്ഞു.

കുടുംബത്തിനുള്ളിലെ തര്‍ക്കവിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് കമ്മീഷനു നിയമപരമായ പരിമിതികളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നല്‍കിയതായും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നം കുടുംബ കോടതിയിലൂടെ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എസ്എച്ച്ഒ മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Human Rights Commission Orders Meenangadi Police to Act on Children's Complaint Against Mother

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

'അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസമായി; ചടങ്ങ് 25 ന്, കത്ത് കിട്ടിയത് 29ന്; ഈ 'സമയനിഷ്ഠ'യെ എങ്ങനെ പ്രശംസിക്കണം?'

രാഹുല്‍ വിമര്‍ശകനെ ഡിസിസി അധ്യക്ഷനാക്കി; എഐസിസി തീരുമാനം 'മികച്ചതെന്ന്' പരിഹാസം, വൈറല്‍ ട്വീറ്റ്

ഈ പഴം കഴിച്ചാൽ ഭാരം കുറയും, ആരോഗ്യം കൂടും

വിവരാവകാശ നിയമം ഭരണ നിര്‍വഹണത്തിനു തടസ്സം; പുനഃപരിശോധന വേണമെന്ന് ഇക്കണോമിക് സര്‍വേ

SCROLL FOR NEXT