പ്രതീകാത്മക ചിത്രം  
Kerala

മനുഷ്യക്കടത്ത് കേസ്: രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂര്‍ റെയില്‍വേ പൊലീസ് എടുത്ത കേസില് രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിപട്ടികയിലുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേ മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

2022 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി ധന്‍ബാദ് എക്സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിച്ച മൂന്ന് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.

റെയില്‍വേ പോലീസ് മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് കോടതിക്ക് കൈമാറിയത്. എന്നാല്‍ ഇത് നില്‍നില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT