തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നേതാവ് വളര്‍മതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. വളര്‍മതിയുടെ ആരോഗ്യനില മോശമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി വളര്‍മതിയെ പരിശോധിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചെങ്കിലും വളര്‍മതി ഇതിന് തയാറായിരുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാതെയാണ് പൊലീസ് നടപടിയെന്ന് സമരക്കാര്‍ ആരോപിച്ചു.
ഉച്ചയോടെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി വളര്‍മതിയെ സ്‌ട്രെച്ചറില്‍ എടുത്ത് ആംബുലന്‍സിലേക്കു മാറ്റുകയായിരുന്നു. ഇതിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരും പിഎസ് സിക്കെതിരെ സമരം നടത്തിയിരുന്ന എബിവിപിക്കാരും പൊലീസിനെ തടയാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. പ്രതിഷേധിച്ചരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് പൊലീസ് വളര്‍മതിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates