എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍ പ്രതീകാത്മക ചിത്രം
Kerala

തളിപ്പറമ്പില്‍ ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടി; ഭര്‍ത്താവ് കസ്റ്റഡിയില്‍

പരിക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവ്വത്തെ എസ്ബിഐ ബ്രാഞ്ചിലെ കാഷ്യറാണ് അനുപമ.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് പൂവ്വത്ത് എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത് ഇവരുടെ ഭര്‍ത്താവ് അനുരൂപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ പരിക്ക് ഗുരുതരമല്ല. പൂവ്വത്തെ എസ്ബിഐ ബ്രാഞ്ചിലെ കാഷ്യറാണ് അനുപമ.

വ്യാഴാഴ്ച്ച വൈകിട്ട് മൂന്നരയ്ക്ക് ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിച്ചിറക്കി സംസാരിക്കുകയും ഇതിനിടെയില്‍ ദമ്പതികള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും ചെയ്തു. അതിനിടെ പുറകില്‍ ഒളിപ്പിച്ച കൊടുവാള്‍ ഉപയോഗിച്ചു അനുപമയ്ക്കു നേരെ വീശുകയായിരുന്നു. ആദ്യ വെട്ടില്‍ നിന്നും രക്ഷപ്പെട്ട അനുപമ ബാങ്കിനുള്ളിലേക്ക് ഓടി കയറി പിന്നാലെ ഓടിയ അനുരൂപ് ആയുധവുമായി പിന്നാലെ എത്തുകയായിരുന്നു.

ബാങ്ക് റെസ്റ്റ് റൂമിലേക്ക് ഓടി കയറിയ അനുപമയെ ലക്ഷ്യമാക്കി ഭര്‍ത്താവ് പിന്‍തുടര്‍ന്ന വെട്ടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ബഹളം കേട്ടെത്തിയ ബാങ്കിലെ ഇടപാടുകാരും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അനുരൂപിനെ കീഴടക്കി വരാന്തയിലെ കൊടിമര തുണില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മോട്ടോര്‍ വാഹന വിതരണക്കമ്പനിയിലെ ജീവനക്കാരനാണ അനുരൂപ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT