ഹൈക്കോടതി( Kerala High Court ) ഫയൽ
Kerala

ഭാര്യ മരിച്ചുവെന്ന് ഫോണ്‍ സന്ദേശം, സംസ്‌കാരച്ചടങ്ങുകളുടെ ദൃശ്യങ്ങളും അയച്ചു; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഭര്‍ത്താവ് ഹൈക്കോടതിയില്‍

വിഷയം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എത്രയുംവേഗം യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തടങ്കലിലുള്ള ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യ ഗ്വാളിയര്‍ സ്വദേശിയായ ശ്രദ്ധ ലെനിനെ (44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടവില്‍ വച്ചിരിക്കുന്നതായി ആരോപിച്ചാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. വിഷയം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എത്രയുംവേഗം യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

ഭാര്യ ഇടയ്ക്കിടെ കേരളത്തില്‍ വരാറുണ്ടെന്നും അപ്പോള്‍ കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കാറെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മെയ് 17ന് വാട്‌സാപ് ചാറ്റുകളും നിലച്ചു. ജൂണ്‍ ആദ്യം അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ ജി എം റാവുവും കന്യാസ്ത്രീയെന്നു പറയുന്ന സോഫിയയും ഫോണില്‍ ബന്ധപ്പെട്ട് ഭാര്യ മരിച്ചുവെന്ന് അറിയിച്ചു. സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചുകൊടുത്തു. ശ്രദ്ധയുടെ രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കാന്‍ ജി എം റാവുവിനെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. എന്നാല്‍, ഭാര്യ അന്യായ തടങ്കലിലാണെന്നും ജോസഫ് മുമ്പും പണംപറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. നിലവിലുള്ള സംഘത്തിനുതന്നെ അന്വേഷണത്തിന് അവസരം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Retired Tamil Nadu Electricity Board officer files petition in High Court seeking release of detained wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT