akshara varun 
Kerala

"സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് ആശ്വസിപ്പിക്കെടോ"; കണ്ണീരോടെ അക്ഷരയുടെ ഭര്‍ത്താവ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന്റെ ഇരയാണ് അക്ഷര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊച്ചി: അക്ഷരയുടെ അപകട മരണത്തിനു പിന്നാലെ ഭര്‍ത്താവ് വരുണ്‍ സുനില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രവും കുറിപ്പും നൊമ്പരമുണര്‍ത്തുന്നതാണ്. ആദ്യമായി ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോ സഹിതം ഭാര്യയ്ക്കുള്ള തുറന്ന കത്തായാണ് വരുണ്‍ തന്റെ നീറുന്ന വേദനയും ഓര്‍മകളും പങ്കുവെച്ചിരിക്കുന്നത്. അക്ഷരയുടെ മാട്രിമോണി പ്രൊഫൈല്‍ കണ്ട ദിവസവും മരിച്ച ദിവസവും ഒന്നാണെന്നുള്ള യാദൃശ്ചികത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. 2023ലെ ഒരു നവംബര്‍ നാലിന് ആദ്യമായി കണ്ടെന്നും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു നവംബര്‍ നാലിന് അക്ഷര തന്നെ വിട്ടുപോയെന്നും വരുണ്‍ ഓര്‍ത്തെടുക്കുന്നു...

'നിന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, ഒന്ന് വരൂ.. വായോ..?' വരുണ്‍ കുറിച്ചു. നിന്നെ ഭ്രാന്തമായി സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ ചുറ്റിലുമുണ്ട്, ഇനി നീ ഇല്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ..., അക്ഷരയുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ചും പോസ്റ്റിലുണ്ട്. 'നീ ശാന്തമായ ഒരിടത്തിരുന്ന് ഇത് വായിക്കുന്നുവെന്ന് കരുതുന്നു, വിഷമിക്കേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്, നീ പറയുന്നത് കേള്‍ക്കുന്നുണ്ട്..., 'ഇതൊന്ന് പറയാന്‍ തിരിച്ചു വരൂ എടോ...' ഞാന്‍ കാത്തിരിയ്ക്കുകയാണ്. സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് തന്നെ ആശ്വസിപ്പിക്കെടോ എന്നും വരുണ്‍ കുറിച്ചു.

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് മരിച്ച ഐടി ജീവനക്കാരിയായ എ അക്ഷര (29) തൃശൂര്‍ സ്വദേശിനിയാണ്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് മടങ്ങുന്നിതിനിടെയാണ് അപകടമുണ്ടായത്. ഇന്‍ഫോപാര്‍ക്ക്- എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് അമിത വേഗത്തില്‍ വന്ന് റോഡ് സൈഡില്‍ ഉണ്ടായിരുന്ന അക്ഷരയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ ബിനോയിയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്യുകയും മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Husband shares emotional note on Akshara's death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

രണ്ട് ലക്ഷം കാപ്റ്റഗണ്‍ ഗുളികകളും 30 കിലോ ലഹരിമരുന്നും, യുഎഇയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയില്‍

'തൃശ്ശൂർ തിമോത്തി': വില്ലനായി സീൻ പൊളിച്ചട‌ക്കുന്ന നസ്ലെൻ; തമിഴ്നാടും തൂക്കിയോ?

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഉണ്ണിയുടെ പേടി കാണാന്‍ രാജു ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തില്‍ വിളിക്കും; ഇന്ദ്രന്‍ വിളിച്ചാല്‍ വേഗം മടിയില്‍ കയറി ഇരിക്കും'