ഫസീല, റഷീദ് 
Kerala

കറിയുണ്ടാക്കാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാ ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ തുടങ്ങിയത്. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരിക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസമയം റഷീദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Husband stabs young woman to death following dispute over not preparing curry in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'