ലിസി 
Kerala

ആലപ്പുഴയില്‍ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

തിരുവമ്പാടിയില്‍ ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തിരുവമ്പാടിയില്‍ ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന്‍ വര്‍ഗീസ് (75) ആണ് മരിച്ചത്. ഇന്നലെയാണ് ലിസിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ലിസിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. ലിസി ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പൊന്നപ്പന്‍ വര്‍ഗീസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ദമ്പതികളുടെ ഏക മകനും ഭാര്യയും 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ പൊന്നപ്പനും ലിസിയും മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. 

മകന്‍ വിനയ് പി വര്‍ഗീസ് മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അതു കൊണ്ടുവന്നപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വിനയ് സമീപത്തു താമസിക്കുന്ന ബന്ധു ജോര്‍ജിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു.  

ജോര്‍ജ് അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രക്തം പുരണ്ട ഇരുമ്പു കമ്പി സമീപമുണ്ടായിരുന്നു. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്.

തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലിസി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പൊന്നപ്പനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

ബാനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

SCROLL FOR NEXT